പ്രകൃതി കനിഞ്ഞനുഗ്രഹിച്ച  കണ്ണൻ ദേവൻ മലനിരകൾ


പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കണ്ണൻ ദേവൻ മലനിരകൾ. കണ്ണൻ ദേവൻ ചായയുടെ രഹസ്യവും മറ്റൊന്നല്ല. ആ മനം കുളിർക്കുന്ന കോട മഞ്ഞും, ഇളവെയിലും ,ഇളം കാറ്റുമൊക്കെ തന്നെ ...
ലാലേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ,
ഉയരം കൂടുന്തോറും ചായയുടെ സ്വാദുകൂടും !!

അതെ ഉയരം കൂടുംതോറും ചായയുടെ സ്വാദുമാത്രമല്ല ആ പ്രദേശത്തിന്റെ ഭംഗിയും കൂടും. :-)


ഈ പ്രദേശം മുഴുവൻ ( മൂന്നാർ മൊത്തം) പണ്ട് പൂഞ്ഞാർ രാജാവിന്റെ കൈവശം ആയിരുന്നു. ഇത് (പൂഞ്ഞാർ) പൂഞ്ഞാർ രാജവംശത്തിന്റ ജന്മ സ്ഥലം ആയിരുന്നു. പൂഞ്ഞാർ രാജാവ് (ശ്രീ പൂഞ്ഞാറ്റില് കോയിക്കൽ രോഹിണി തിരുനാൾ കേരള വർമ്മ വലിയ രാജ ) ബ്രിട്ടീഷ്കാർക്ക് (അന്നത്തെ ബ്രിട്ടീഷ് കച്ചവടക്കാരൻ ജോൺ ഡാനിയേൽ മൺറോ ) ഇത് കൃഷിക്കുവേണ്ടി പാട്ടത്തിനു കൊടുത്തു. പിന്നീട് ഇത് അവരുടെ അധീനതയിൽ ആയി. മൺറോ സായിപ്പ് ഈ പ്രദേശം ഏലവും, കാപ്പിയും കൃഷി ചെയ്യാൻ ആണ് ഉപയോഗിച്ചത് . പിന്നീട് വന്ന (1880) എ .എച് ഷാർപ് എന്ന വിദേശി ആണ് ഇവിടെ തേയില കൃഷി തുടങ്ങിയത് .


ഇവിടേക്കുള്ള ടാറ്റായുടെ രംഗപ്രവേശം 1964 ഇൽ ആണ് . ടാറ്റ ഗ്രൂപ്പ് ഈ പ്രദേശത്തിന്റെ അന്നത്തെ ഉടമസ്ഥർ ആയ ഫിൻലേ ഗ്രൂപ്പുമായി ഒത്തുതീർപ്പിലെത്തി, ടാറ്റ -ഫിൻലേ ഗ്രൂപ്പ് എന്ന കമ്പനി രൂപീകരിച്ചു. പിനീട് (1953 ഇൽ )ഇത് ടാറ്റ ടീ ലിമിറ്റഡ് എന്ന കമ്പനി ആയി വളർന്നു. 2005 ഇൽ കമ്പനി ഉടച്ചു വാർത്തു കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് എന്ന പേര് സ്വീകരിച്ചു . ടാറ്റ ഈ പുതിയ കമ്പനിയിൽ അവരുടെ തൊഴിലാളികൾക്കു ഉടമസ്‌ഥാവകാശം (ഷെയർ ) കൊടുത്തു. അങ്ങിനെ നമ്മൾ ഇന്നു കാണുന്ന കണ്ണൻദേവൻ തേയില കമ്പനി ആയി.
ഇനിയും ഒരുപാടു പറയാനുണ്ട് . അതുകൊണ്ടു ഈ മലനിരകളെയും തെളിച്ചുകൊണ്ട് ഞാൻ വീണ്ടും ഇതുവഴി വരും.

Comments

Popular Posts